മൂവാറ്റുപുഴ: റേഷൻ വ്യാപാരികൾ പ്രതിഷേധ ധർണ നടത്തി. റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തിലെ എല്ലാ സപ്ലൈ ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തി. മൂവാറ്റുപുഴ താലൂക്കിലെ റേഷൻ വ്യാപാരികൾ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ നടത്തിയ ധർണ നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോസ് നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി പി.എസ് .മജീദ്,ബഷീർ , വി.കെ.വേണു, വിൻസെന്റ് സ്കറിയ, ദിനേശൻ, കെ.പി പരീത്, സിദ്ധിക്ക്,വി.ഐ. സണ്ണി,സാബു മണ്ണത്തൂർ ,ഗിരിജൻ പിറവം, സജി ഊരമന എന്നിവർ സംസാരിച്ചു.
.