കൊച്ചി: എൽ.ഡി.എഫ് സർക്കാർ ഓണത്തിന് വിതരണം ചെയ്യുന്ന കിറ്റിൽ വൻ അഴിമതിയും വെട്ടിപ്പുമാണ് നടക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേമിയപ്പായസം വച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ്‌ എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ്‌ പി.ജി. മനോജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ യു. ആർ. രാജേഷ്, പി. എസ്‌. സ്വരാജ്, കൗൺസിലർ ടി.എസ്‌. പത്മകുമാരി, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ ജസ്റ്റസ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു പ്രദീപ്‌ എന്നിവർ പ്രസംഗിച്ചു.