പറവൂർ: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനായി യൂത്ത് കോൺഗ്രസ് കെടാമംഗലം യൂണിറ്റ് ബിരിയാണി ചലഞ്ച് നടത്തി. കെടാമംഗലം കടവിൽ അശോകന്റെ മകൾ ഉത്തര കുടുക്കയിൽ നിക്ഷേപിച്ചിരുന്ന തുക ഏറ്റുവാങ്ങി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിബിൻ ജോഷി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനക്കൽ, സി.എം. രാജഗോപാൽ, എം.എ. നസീർ, കെ.എസ്. ബിനോയ്, കെ.ആർ. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.