sfi-avakashapathrika
55ഇന അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് എസ്.എഫ്.ഐ സംഘടിപ്പിച്ച അവകാശ പത്രിക മാർച്ച്.

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് സമർപ്പിച്ച 55ഇന അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ 400 കേന്ദ്രങ്ങളിൽ അവകാശപത്രിക മാർച്ച് സംഘടിപ്പിച്ചു.

കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം എ.പി. അൻവീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ്രജിത് കെ.ബാബു, ജില്ലാ പ്രസിഡന്റ് പി.എം. അർഷോ, അശിഷ് എസ്.ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.