പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബി. ജയപ്രകാശ്, സ്കൂൾ മാനേജർ പി.എസ്. ഹരിദാസ്, പറവൂർ ഈഴവസമാജം സെക്രട്ടറി എം.കെ. സജീവൻ, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തി, മേരി പാപ്പച്ചൻ, കെ.എൻ. പത്മനാഭൻ, കെ.എസ്. ബിന്ദു, രേഷ്മ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.