കൊച്ചി: അഭിഭാഷകരായ പള്ളുരുത്തി സ്വദേശിനി സ്‌മിത ജോർജ്ജ്, കോഴിക്കോട് ഉള്ളിയേരി സ്വദേശി ടി. ബിജു, കുന്നംകുളം സ്വദേശിനി സി.എം. സീമ എന്നിവരെ നേരിട്ട് ജില്ലാ ജഡ്‌ജിമാരായി നിയമിച്ച് ഹൈക്കോടതി ഉത്തരവിറക്കി. സ്മിത ജോർജിനെ പാലക്കാട് അഡി. ജില്ലാ ജഡ്ജിയായും ടി. ബിജുവിനെ കാസർകോട് അഡി. ജില്ലാ ജഡ്ജിയായും സി.എം. സീമയെ കല്പറ്റ അഡി. ജില്ലാ ജഡ്ജിയായുമാണ് നിയമിച്ചത്. 12 ജില്ലാ ജഡ്ജിമാരുടെ സ്ഥലംമാറ്റ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

തൃശൂർ ജില്ലാ ജഡ്ജി ഡി. അജിത് കുമാറിനെ കണ്ണൂർ കുടുംബക്കോടതി ജഡ്ജിയായി നിയമിച്ചു. തലശേരി ജില്ലാ ജഡ്ജി കെ.കെ. സുജാതയെ ആലപ്പുഴയിലും കാസർകോട് ജില്ലാ ജഡ്ജി പി.ജെ. വിൻസെന്റിനെ തൃശൂരിലും മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ജോബിൻ സെബാസ്റ്റ്യനെ തലശേരിയിലും മാവേലിക്കര അഡി. ജില്ലാ ജഡ്ജി പി.വി. ബാലകൃഷ്ണനെ കാസർകോടും ജില്ലാ ജഡ്ജിമാരായി നിയമിച്ചു. കൊല്ലം അഡി. ജില്ലാ ജഡ്ജി പി. ഷേർളിദത്തിനെ പത്തനംതിട്ടയിലും എറണാകുളം അഡി. ജില്ലാ ജഡ്ജി ഡി. സുരേഷ് കുമാറിനെ ഇരിങ്ങാലക്കുടയിലും മഞ്ചേരി അഡി. ജില്ലാ ജഡ്ജി ടി.പി. സുരേഷ് ബാബുവിനെ കല്പറ്റയിലും തലശേരി അഡി. ജില്ലാ ജഡ്ജി എം. തുഷാറിനെ തലശേരിയിലും കുടുംബക്കോടതി ജഡ്ജിമാരായി നിയമിച്ചു. പാലക്കാട് അഡി. ജില്ലാ ജഡ്ജി ആഷ്. കെ. ബാലിനെ ആലപ്പുഴയിൽ എം.എ.സി.ടി ജഡ്ജിയായും കോഴിക്കോട് അഡി. ജില്ലാ ജഡ്ജിയായിരുന്ന പി. മോഹന കൃഷ്‌ണനെ കോഴിക്കോട് അഡി. ജില്ലാ ജഡ്ജിയായും (ഫോറസ്റ്റ് ട്രിബ്യൂണൽ) ഇരിങ്ങാലക്കുട കുടുംബക്കോടതി ജഡ്ജി എസ്.എസ്. സീനയെ മാവേലിക്കര അഡി. ജില്ലാ ജഡ്ജിയായും നിയമിച്ചു.