കൊച്ചി: നന്മയും വൈകാരിക സത്യസന്ധതയുമുണ്ടായിരുന്ന പച്ചയായ മനുഷ്യനായിരുന്നു ജോർജ് ഈഡനെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി.ധനപാലൻ. ജോർജ് ഈഡന്റെ പതിനെട്ടാം ചരമവാർഷികാചരണം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.
എൻ.വേണുഗോപാൽ, ഡൊമനിക് പ്രസന്റേഷൻ, ശ്രീനിവാസ് കൃഷ്ണൻ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, കെ.പി.ഹരിദാസ്, ലിനോ ജേക്കബ്, ഐ.കെ.രാജു, എം.ആർ.അഭിലാഷ്, ടോണി ചമ്മിണി, ലൂഡി ലൂയിസ്, വി.കെ.മിനിമോൾ, മനോജ് മൂത്തേടൻ, അബ്ദുൽ ലത്തീഫ്, കെ.വി.പി.കൃഷ്ണകുമാർ, സേവ്യർ തായങ്കരി, ഇഖ്ബാൽ വലിയവീട്ടിൽ, ജോസഫ് ആന്റണി തുടങ്ങിയവർ സംസാരിച്ചു.