covid

കൊച്ചി: 3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 1153 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

പോയവാരം 2200 ന് മുകളിൽ വരെ ഉയർന്ന പ്രതിദിന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്ചയുടെ തുടക്കത്തിലെ കണക്ക് ആശ്വാസം നൽകുന്നതാണ്. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവ് ഇല്ലെന്നത് ആശങ്കയ്ക്കും വകനൽകുന്നു. വെങ്ങോല (51), എടത്തല (50) പഞ്ചായത്തുകളിലാണ് ഇന്നലെ ഏറ്റവും കൂടിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ടുചെയ്തത്.
അതേസമയം കൂടുതൽ സ്ഥലങ്ങളിൽ പ്രതിദിനനിരക്ക് 5 താഴെയായതും ആശ്വാസകരമാണ്. അശമന്നൂർ, എറണാകുളം സൗത്ത്, ചെങ്ങമനാട്, തമ്മനം, പാലാരിവട്ടം, പൂണിത്തുറ, പൂതൃക്ക, പോണേക്കര, മുണ്ടംവേലി, മുളവുകാട്, രായമംഗലം, ഒക്കൽ, കരുവേലിപ്പടി, കൂത്താട്ടുകുളം, ചളിക്കവട്ടം, ചിറ്റാറ്റുകര, തിരുമാറാടി, തുറവൂർ, തോപ്പുംപടി, പല്ലാരിമംഗലം, പാമ്പാക്കുട, വടുതല, ആലങ്ങാട്, ഏഴിക്കര, കവളങ്ങാട്, കുന്നുകര, പാലക്കുഴ, പെരുമ്പടപ്പ്, പോത്താനിക്കാട്, മഞ്ഞപ്ര, മുടക്കുഴ, ഇലഞ്ഞി, എടവനക്കാട്, എളംകുളം, കടമക്കുടി, കല്ലൂർക്കാട്, പിണ്ടിമന, മണീട്, രാമമംഗലം, വടവുകോട്, വേങ്ങൂർ എന്നിവിടങ്ങളിലാണ് ഇന്നലെ 5ൽ താഴെ പോസിറ്റീവ് കേസുകൾ റിപ്പോർട്ടുചെയ്തത്.


 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്......................... ......9.21 ശതമാനം

 ഇന്നലെ പുതുതായി രോഗമുക്തി നേടിയവർ................ 1477

 പുതുതായി നിരീക്ഷണത്തിൽ ആയവർ........................ 2286

 വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ ആകെ............. 43888

 രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ.............. 18063

.

ജില്ലയിൽ പുതിയ 5 കണ്ടെയ്ൻമെന്റ് സോണുകൾ

കൊച്ചി: കൊവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ചേന്ദാമംഗലം ഗ്രാമപഞ്ചായത്ത് 11 ാം വാർഡ്- തെക്കുംപുറം ഭാഗവും 12 ാം വാർഡ് പൂർണമായും, കൊച്ചി കോർപ്പറേഷൻ 63 ാം ഡിവിഷൻ ഉദയാകോളനി, നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് 15 ാം വാർഡ് വെങ്ങോലക്കുടി മുതൽ കോട്ടായി ജംഗ്ഷൻ വരെയും, തൃപ്പൂണിത്തുറ നഗരസഭയിലെ 22 ാം വാർഡ് പൂർണമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.