ആലുവ: സാക്ഷരതാമിഷന്റെ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ ആരംഭിച്ചു. പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലേക്കുള്ള പരീക്ഷയാണ് ഇന്നലെ ആരംഭിച്ചത്. ആലുവ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ 189 പേരാണ് ആദ്യദിവസം പരീക്ഷയെഴുതിയത്. പ്ലസ് വൺ വിഭാഗത്തിൽ107 പഠിതാക്കൾ രജിസ്റ്റർ ചെയ്തതിൽ 92 പേർ പരീക്ഷ എഴുതി. ഇംഗ്ലീഷ് ആയിരുന്നു ആദ്യപരീക്ഷ. പ്ലസ് ടുവിന് 100 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 97 പേർ ആദ്യ പരീക്ഷയായ മലയാളത്തിനെത്തി.
പരീക്ഷ എഴുതുന്നവരിൽ ഭൂരിഭാഗവും 22 വയസിന് മുകളിലുള്ളവരാണ്. കൊവിഡ് രോഗബാധിതരായ രണ്ടുപേരും പി.പി.ഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതി.
ആലുവ ഗേൾസ് എച്ച്എസ്എസ്, മുടിക്കൽ ഗവൺമെന്റ് സ്‌കൂൾ എന്നിവിടങ്ങളിലെ പഠിതാക്കളാണ് ആലുവയിൽ പരീക്ഷ എഴുതിയത്.