കൊച്ചി: ഇറിഗേഷൻ വകുപ്പ് കൗൺസിലിൽ അവതരിപ്പിച്ച പ്രസന്റേഷനിൽ നിർദേശിച്ച പ്രവൃത്തികൾ ചെയ്യാൻ സർക്കാരിന്റെയും വകുപ്പിന്റെയും സഹായം തേടും. 100കോടി രൂപയെങ്കിലും വേണ്ടിവരുന്നതാണ് പ്രവൃത്തികൾ. കനാലിൽ മാലിന്യം തള്ളുന്നിടങ്ങളിൽ അത് വിലക്കുന്ന ബാനറും കാമറയും സ്ഥാപിക്കും. നിരീക്ഷണചുമതല കുടുംബശ്രീയെ ഏൽപിക്കും. കൈയേറ്റം ഒഴിപ്പിക്കാൻ കോടതിയുടെയും സർക്കാരിന്റെയും സഹായംതേടും. പനമ്പിള്ളി നഗറിലും കലൂർ ജേർണലിസ്റ്റ് കോളനിയിലും പെട്ടിയും പറയും സ്ഥാപിക്കുന്നതിൽ കാലതാമസം വരുത്തിയ കരാറുകാർക്കെതിരെ നടപടി സ്വീകരിക്കും. റെയിൽവേ, കെ.എസ്.ഇ.ബി എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വെള്ളക്കെട്ടിന് കാരണമാകുന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തും.
ഒരുവർഷത്തിനകം മാസ്റ്റർപ്ലാനിന്റെ കരടുരൂപം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്ന് മേയർ അറിയിച്ചു.
എം. അനിൽകുമാർ,
മേയർ