കൊച്ചി: കനേഡിയൻ കൊച്ചിൻ ക്ലബ്ബിന്റെ സഹകരണത്തോടെ രവിപുരം ഡിവിഷനിലെ 16 വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോൺ നൽകി. രവിപുരം പൗരസമിതി ഹാളിൽ നടന്ന ചടങ്ങിൽ ആദ്യകാല കൗസിലർ രമ, കനേഡിയൻ കൊച്ചിൻ ക്ലബ് ഭാരവാഹികളായ സജീബ് കോയ, സജീഷ് ജോസഫ്, അരുൺകുമാർ എന്നിവർ സ്മാർട്ട് ഫോണുകൾ വിതരണംചെയ്തു. സിനിമാനടൻ സിജോയ് വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ എസ്. ശശികല അദ്ധ്യക്ഷത വഹിച്ചു.