കളമശേരി: ഏലൂർ നഗരസഭയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ദുർഗന്ധവും പുകയും മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യാഗസ്ഥരെ കണ്ട് പ്രതിഷേധമറിയിച്ചു. നഗരസഭാ ചെയർമാൻ എ.ഡി. സുജിലിന്റെ നേതൃത്വത്തിൽ വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എം. ഷെനിൻ, പി.എ.ഷെറീഫ് എന്നിവരാണ് ഉദ്യോഗസ്ഥരെ കണ്ടത്.