കൊച്ചി: 101 സ്ഥിരം ജീവനക്കാരും 200 താത്കാലിക ജീവനക്കാരുമുള്ള കേരളത്തിലെ ഹിൽ ഇന്ത്യ ഫാക്ടറി അടച്ചുപൂട്ടാതിരിക്കാനും തൊഴിലാളികളെ സംരക്ഷിക്കാനും സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ നിവേദനം നൽകി. എഫ്.എ.സി.ടി യുമായൊ, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ടി.സി.സി യുമായൊ അതല്ലെങ്കിൽ കേരള വ്യവസായ വകുപ്പ് സ്വന്തമായി ഫാക്ടറി ഏറ്റെടുത്തൊ ഈ പൊതുമേഖലാ സ്ഥാപനത്തെയും അവിടത്തെ ജീവനക്കാരെയും സംരക്ഷിക്കണം എന്ന് യൂണിയൻ നേതാക്കളായ കെ.കെ.ഇബ്രാഹിംകുട്ടി , കെ.എൻ.ഗോപിനാഥ്, വി.മനോജ്, വി.എ.സക്കീർ, കെ.എൻ.രൂപേഷ്, മെൽവിൻ ആന്റണി എന്നിവർ മന്ത്രി പി.രാജീവിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.