കൊച്ചി: അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലയിലെ 400 കേന്ദ്രങ്ങളിൽ സർക്കാർ ഓഫീസുകളുടെ മുന്നിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ലാതല മാർച്ച് കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എ.പി.അൻവീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം.ആർഷോ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ശില്പ സുരേന്ദ്രൻ കളമശേരിയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി. അഭിജിത് കാലടി സംസ്‌കൃത സർവകലാശാലയിലും എം.നവ്യ പെരുമ്പാവൂരിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം.എസ്.അരുൺജി ആലുവയിലും സി.ബി. ആദർശ് വടക്കൻ പറവൂരിലും എൻ.എ.അരുൺ കൂത്താട്ടുകുളത്തും ഉദ്ഘാടനം ചെയ്തു.