sparsham
സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ജോർജ് ഈഡൻ ചരമ വാർഷികാചരണം

കുമ്പളങ്ങി: മുൻ എംപിയും കോൺഗ്രസ് നേതാവുമായ ജോർജ് ഈഡന്റെ പതിനെട്ടാമത് ചരമ വാർഷികം സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആചരിച്ചു. ജോണി ഉരുളോത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി യു.ഡി.എഫ് ചെയർമാൻ ജോൺ പഴേരി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി, ബ്ലോക്ക് വൈസ് പ്രസിഡന്റ് നെൽസൺ കോച്ചേരി, മുൻ പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി, ഷിബു കുറുപ്പശേരി, ശ്യാംദാസ് കുളക്കടവിൽ, ജോഷോ പനക്കൽ, ജോർജ് നെടുവേലി എന്നിവർ സന്നിഹിതരായിരുന്നു.