liza
ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ലിസ മേരി ആന്റണിയെയും പത്താംക്ലാസിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു

കുമ്പളങ്ങി: പതിനഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ലിസ മേരി ആന്റണിയെയും പത്താംക്ലാസിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. വാർഡ് പ്രസിഡന്റ് ജോസി തള്ളിയശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻമന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ ഡൊമിനിക് പ്രെസന്റേഷൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൊച്ചി നിയോജകമണ്ഡലം ചെയർമാൻ ജോൺ പഴേരി, മുൻ പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ആന്റണി കോച്ചേരി, നെൽസൺ കോച്ചേരി, മാർട്ടിൻ ജോസഫ്, പഞ്ചായത്ത് മെമ്പർ ലില്ലി റാഫേൽ, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ ബാബു വിജയാനന്ദ്, മുൻ പഞ്ചായത്ത് മെമ്പർ തോമസ് ആന്റണി, വിനോജ് വിജയൻ, ജോമി ജോസ് എന്നിവർ സംസാരിച്ചു.