kgcf

തൃക്കാക്കര: കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ (കെ.ജി.സി.എഫ് ) നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി.കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി പി.ബി.ദിനേശ് കുമാർ സമരം ഉദഘാടനം ചെയ്തു. ജില്ലാ വൈസ് പ്രിസിഡന്റ് മൻസൂർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം .ഐ അഗസ്തിക്കുട്ടി, കെ.ഐ കുഞ്ഞു മുഹമ്മദ്, പി.എ ദേവസ്സിക്കുട്ടി, പ്രിൻസ് .ടി ആൻ്റണി,ശ്രീനിവാസ്, ടി.സി മുഹമദ്, കെ.ഐ സിദ്ധിഖ്, തുടങ്ങിയവർ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ചെയ്ത പ്രവർത്തികളുടെ ബിൽ കുടിശ്ശിക അടിയന്തരമായി കൊടുത്തു തീർക്കുക, ഷെഡ്യൂൾ നിരക്കുകൾ അടിയന്തരമായി പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം