കൊച്ചി: മാതൃരാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് പ്രണാമം അർപ്പിച്ച് റസിഡന്റ്സ് അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ (റാക്കോ ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ ദിനം ആഘോഷിച്ചു. ക്യാപ്ടൻ കെ.സുന്ദരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി , സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ്കുമാർ, ഏലൂർ ഗോപിനാഥ്, ജെ.ജയപ്രശാന്ത്, സി.ചാണ്ടി, വാസുദേവൻ പി.എ, അനിൽകുമാർ എ.ബി, ജയപ്രശാന്ത്, സായിപ്രസാദ്, ഗോപിനാഥകമ്മത്ത് എന്നിവർ സംസാരിച്ചു.