ആലുവ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ഇന്റർ കോളേജിയേറ്റ് തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും നാല് സ്വർണമെഡലും ഒരു വെള്ളിമെഡലും മൂന്ന് വെങ്കലമെഡലും കരസ്ഥമാക്കി മാറമ്പിള്ളി എം.ഇ.എസ് കോളേജ് പുരുഷ, വനിതാ ചാമ്പ്യന്മാരായി. ഇരട്ട ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ താരങ്ങളെ അനുമോദിച്ചു. പ്രിൻസിപ്പൽ ഡോ. പി.പി. മൻസൂർ അലി, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ. കെ.ജി. ഹനീഫ, ടീം പരിശീലകർ സ്റ്റീഫൻ മാത്യു, വിഷ്ണു എന്നിവർ സംസാരിച്ചു.