പിറവം: പാഴൂർ ആറ്റുതീരം പാർക്കിൽ വൈദ്യുതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന സൗഹൃദ കൂട്ടായ്മ ദീപം തെളിച്ച്‌ പ്രതിഷേധിച്ചു. ആറ്റുതീരം പൊതു റോഡോടു കൂടിയ പാർക്കിൽ ഒഴാഴ്ചയായിലേറെയായി വൈദ്യുതി തടസപ്പെട്ടിട്ട്. ഏടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ എം. ആശീഷ്, ഏലിയാസ് ഈനാകുളം, വിജു മൈലാടിയിൽ, തോമസ് പീറ്റർ , ഏലിയാസ് മാങ്ങടപ്പിള്ളി എന്നിവർ നേത്യത്വം നൽകി.