കൊച്ചി: ഓൺലൈൻ ഓട്ടോ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ടുക്‌സി ഡ്രൈവർമാർക്കായി വാക്‌സിനേഷൻ ഡ്രൈവ് നടത്തി. റിനൈ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ ടുക്‌സിയുടെ നൂറു ഡ്രൈവർമാർക്ക് വാക്സിൻ നൽകി. കോർപ്പറേഷന്റെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുമായും സഹകരിച്ചിരുന്നതായി ടുക്‌സി പ്രതിനിധി അർജുൻ തമ്പി പറഞ്ഞു.