കൊച്ചി: ഇന്ധന,പാചകവാതക വില വർദ്ധനയ്‌ക്കെതിരെയും സ്ത്രീധനനിരോധന നിയമം ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം ഡിസ്ട്രിക്‌ട് റസിഡന്റ്സ് അസോസിയേഷൻ അപ്പെക്‌സ് കൗൺസിൽ (എഡ്രാക്ക്) പാലാരിവട്ടം മേഖല കമ്മിറ്റി ധർണ നടത്തി. ജില്ല പ്രസിഡന്റ് രംഗദാസപ്രഭു ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം ജംഗ്ഷനിൽ നടന്ന ധർണയിൽ മേഖലാ പ്രസിഡന്റ് സി.വി. ജോഷി, ജില്ല കമ്മിറ്റി അംഗം അഡ്വ. ഡി.ജി. സുരേഷ്, മേഖല സെക്രട്ടറി എ.ഡി. ജോസ്, ഖജാൻജി ശ്രീദേവി കമ്മത്ത്, എന്നിവർ സംസാരിച്ചു.