കൊച്ചി: മരുമകളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ ഭാര്യ ശാന്തമ്മ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാലിലേക്ക് മാറ്റി. മകൻ ഉണ്ണിരാജിന്റെ ഭാര്യ പ്രിയങ്കയെ മേയ് 12നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ശാന്തമ്മയെ രണ്ടാംപ്രതിയാക്കി. ശാന്തമ്മയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത് പ്രിയങ്കയുടെ സഹോദരൻ ഹർജിയിൽ കക്ഷിചേർന്നിട്ടുണ്ട്.