കോതമംഗലം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾക്കെതിര സ്ത്രീ സുരക്ഷക്കായി ഒന്നിക്കാം എന്ന മുദ്രവാക്യം ഉയർത്തി ബി.ഡി.ജെ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ പരിപാടിയുടെ കോതമംഗലം നിയോജകമണ്ഡല തല ഉദ്ഘാടനം താലൂക്ക് ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി ഷൈൻ.കെ. കൃഷ്ണൻ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എ.സോമന്റെ ആദ്ധ്യക്ഷത വഹിച്ചു. ഇ.കെ.സുഭാഷ്, പി.വി.വാസു, അജേഷ് തട്ടേക്കാട്, ബിജു എം.ജി, വിനോദ് തട്ടേക്കാട്, എം.ബി തിലകൻ, പി.വി.സുമേഷ്, ശശി ഇഞ്ചത്തൊട്ടി, അനു വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.