മൂവാറ്റുപുഴ: മേമടങ്ങ് പൊതുജനമിത്രം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സൗജന്യ ഹോമിയോ മരുന്നു വിതരണം നടത്തി. വാർഡ് മെമ്പർ സെലിൻ ചെറിയാൻ മരുന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജു വി.എ.അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് മെമ്പർ ജസ്റ്റിൻ ജോസ്, ലൈബ്രറി സെക്രട്ടറി ബാബു പോൾ, ലൈബ്രറി കമ്മിറ്റി അംഗം ജിഷബാബു എന്നിവർ സംസാരിച്ചു. റിട്ട. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ശിവദാസനാണ് ഹോമിയോ മരുന്ന് സൗജന്യമായി നൽകിയത്. ലൈബ്രറി പ്രവർത്തന പരിധിയിലെ നൂറ് വീടുകളിൽ ഹോമിയോ മരുന്നു വിതരണം ചെയ്തു.