കളമശേരി: ഏലൂർ നഗരസഭയിൽ കൃഷി വകുപ്പിന്റെ കേരകേരളം സമൃദ്ധകേരളം പദ്ധതി പ്രകാരം ഗുണമേന്മയുള്ള നാടൻ കുറ്റ്യാടി തെങ്ങിൻതൈകൾ 50ശതമാനം സബ്സിഡി നിരക്കിൽ നഗരസഭാപരിധിയിൽ സ്വന്തമായി ഭൂമിയുള്ളവർക്ക് വിതരണം ചെയ്യും. 10 സെന്റ് ഭൂമി ഉള്ളവർക്ക് 7 തൈകൾ എന്ന നിരക്കിൽ കൈവശം ഉള്ള സ്ഥലത്തിന്റെ വിസ്തീർണ്ണത്തിന് അനുസരിച്ച് തെങ്ങിൻതൈകൾ കൃഷി ഭവനിൽ നിന്ന് വാങ്ങാം. ആധാർ കാർഡ് ഇല്ലെങ്കിൽ 2021-22 വർഷത്തിന്റെ കരം അടച്ച രസീതുമായി എത്തണം. നാടൻ തൈകൾക്ക് 50 രൂപയും ഹൈബ്രിഡ് തൈകൾക്ക് 125/രൂപയുമാണ്.