nirmala
നിർമ്മല കോളേജ് ഒഫ് ഫാർമസിയിൽ വിദ്യാർത്ഥികൾക്കായി നടത്തിയ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് ഫാർമസി കോളേജ് അഡ്മിനിസ്ട്രേറ്റർ റവ.ഫാ.ജോസ് മത്തായി മൈലാടിയത്ത് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: നിർമ്മല കോളേജ് ഒഫ് ഫാർമസിയിൽ വിദ്യാർത്ഥികൾക്കായി മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് നടത്തി. ഫാർമസി കോളേജ് അഡ്മിനിസ്ട്രേറ്റർ റവ.ഫാ.ജോസ് മത്തായി മൈലാടിയത്ത് വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.ബദ്മനാഭൻ മുഖ്യ പ്രഭാഷണം നടത്തി. ഹോളിഫാമിലി ഹോസ്പിറ്റൽ കൊവിഡ് മെഡിക്കൽ ടീം മേധാവി ഡോ.അത്വീഖ് ഒമർ വാക്സിനേഷന് നേതൃത്വം നൽകി. ഫാർമസി കോളേജിലെ ഇരുനൂറോളം വിദ്യാർത്ഥികൾ കൊവിഡ് വാക്സിൻ സ്വീകരിച്ചു. ഫാർമസി കോളേജിലെ കൊവിഡ് ജാഗ്രതാ കമ്മിറ്റിയിലെ അദ്ധ്യാപകൻ മനു ജോസ്, എൻ.എസ്.എസ് കോ ഒാർഡിനേറ്റർ എബി ജോർജ്, അദ്ധ്യാപകരായ ഡോ.പ്രശാന്ത് ഫ്രാൻസിസ്,സെബിൻ സെബാസ്റ്റ്യൻ,ഡോ.എം.കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.