കളമശേരി: ഏലൂർ നഗരസഭയുടെ 2020 - 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിഭാഗം വിദ്ധ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള മേശ, കസേര തുടങ്ങിയവയുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എം. ഷെനിൻ, അംമ്പികാ ചന്ദ്രൻ , പി.എ.ഷെറീഫ്, പി.ബി. രാജേഷ്, പി.എം. കൗൺസിലർമാരായ പി.എം.അയൂബ്,കെ.ആർ. കൃഷ്ണപ്രസാദ് സെക്രട്ടറി പി.കെ. സുഭാഷ് എന്നിവർ പങ്കെടുത്തു.