കൊച്ചി: എൽ. ബി. എസ്. സെന്റർ 31ന് നടത്തുന്ന മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം. സി. എ) കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷയിൽ പങ്കെടുക്കുന്നവർക്കായി തൃക്കാക്കര കെ. എം. എം. ആർട്‌സ് ആന്റ് സയൻസ് കോളേജ് 28, 29 തീയതികളിൽ ഓൺലൈൻ സൗജന്യ എൻട്രൻസ് പരിശീലനം നൽകും. താത്പര്യമുള്ളവർ https://forms.gle/kHyJqFXY4jyHAUJq7 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9895545924, 9400390222.