മൂവാറ്റുപുഴ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾക്കെതിരെ 'പ്രതികരിക്കാം സ്ത്രീ സുരക്ഷക്കായി ഒന്നിക്കാം' എന്ന മുദ്രവാക്യം ഉയർത്തി ബി.ഡി.ജെ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായി ബി.ഡി.ജെ.എസ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുഴയിൽ നടന്ന സംഗമം ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി ഷൈൻ കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജയദേവൻ മാടവന അദ്ധ്യക്ഷത വഹിച്ചു. ബി.ബി.എം.എസ് കേന്ദ്രകമ്മിറ്റി അംഗം നിർമല ചന്ദ്രൻ മുഖ്യപ്രഭാക്ഷണം നടത്തി. അനു വാഴയിൽ,കെ .സി മോഹനൻ, ഇ.എം.സുഗതൻ, ജിനു ദാമു തുടങ്ങിയവർ പ്രസംഗിച്ചു.