കിഴക്കമ്പലം: കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസംസ്ഥാന സർക്കാരുകൾ 10 ലക്ഷം രൂപ സഹായം നൽകണമെന്നാവശ്യപ്പെട്ട് രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മി​റ്റി പട്ടിമ​റ്റം പോസ്​റ്റ് ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തി. വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അനീഷ് പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷനായി. പോൾസൺ പാലക്കാട്ട്, ജെയിംസ് പാറേക്കാട്ടിൽ, കെ.എം. പരീത് പിള്ള, കെ.ജി. മന്മഥൻ, എ.പി. കുഞ്ഞുമുഹമ്മദ്, ജോർജ് വെട്ടിക്കുഴ, പി.എച്ച്. അനൂപ്,കെ.വി. വർഗീസ്, ഹനീഫ കുഴുപ്പിള്ളി എന്നിവർ സംസാരിച്ചു.