കൊച്ചി: സ്വന്തമായി സ്റ്റാർട്ടപ്പ് സംരംഭങ്ങളുള്ള വിദ്യാർത്ഥികൾക്ക് വെർച്വൽ പ്രദർശനമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ. ഇന്നവേഷൻസ് അൺലോക്ഡ് എന്ന പ്രദർശനത്തിലേക്ക് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാമെന്ന് സ്റ്റാർട്ടപ്പ് മിഷൻ അറിയിച്ചു. https://iedc.startupmission.in/events-acivities/student-virtual-exhibition എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്നവേഷൻ ആൻഡ് എൺട്രപ്രണർഷിപ്പ് ഡവലപ്മെന്റ് സെല്ലുകളിലുള്ള(ഐ.ഇ.ഡി.സി) വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അപേക്ഷിക്കാം. മികച്ച നൂതനാശയമുള്ള ഉത്പന്നം അടിസ്ഥാനമാക്കിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു സ്ഥാപനത്തിന് എത്ര ഉത്പന്നത്തിന് വേണമെങ്കിലും അപേക്ഷിക്കാം.