sp-karthik
പൊലീസ് ലൈബ്രറിയുടെയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി ഓഫീസിന്റേയും ഉദ്ഘാനം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് നിർവഹിക്കുന്നു

ആലവ: പൊലീസ് ലൈബ്രറിയുടെയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ കമ്മിറ്റി ഓഫീസിന്റെയും ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് നിർവഹിച്ചു. ഡിവൈ.എസ്.പിമാരായ മധുബാബു, രാജീവ്, കെ.പി.ഒ.ഏ ജനറൽ സെക്രട്ടറി സി.ആർ. ബിജു, കെ.പി.എ ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, പൊലീസ് സൊസൈറ്റി പ്രസിഡന്റ് ഇ.കെ. അനിൽകുമാർ, ജെ. ഷാജിമോൻ, എം.എം. അജിത്കുമാർ, സോമൻ തുടങ്ങിയവർ പങ്കെടുത്തു. ആലുവ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് വളപ്പിലാണ് വിശാലമായ ലൈബ്രറിയും ഓഫീസും ആരംഭിച്ചിട്ടുള്ളത്.