കൊച്ചി: ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് മുമ്പായി മത്സ്യത്തൊഴിലാളികൾക്ക് വാക്‌സിനേഷൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് ലേബർ പാർട്ടി (ഡി.എൽ.പി ) പ്രസിഡന്റ് അഡ്വ സുഭാഷ് നായരമ്പലം ആവശ്യപ്പെട്ടു. വൈപ്പിൻ മത്സ്യത്തൊഴിലാളി കൂട്ടായ്മ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണി അഞ്ചലശേരി, സന്തോഷ് സുധൻ പാണ്ടികശാലക്കൽ, രാജൻ കേലപ്പശേരി തുടങ്ങിയവർ സംസാരിച്ചു.