bms
കെ.എസ്.ആർ.ടി.സി ആലുവ യൂണിറ്റിൽ കെ.എസ്.ടി എംപ്‌ളോയീസ് സംഘ് (ബി.എം.എസ്) ധർണ ജില്ലാ ട്രഷറർ ജി. മുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി മുടങ്ങി കിടക്കുന്ന ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുക, നിയമ വിരുദ്ധ ഡ്യൂട്ടി ഉത്തരവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി.സി ആലുവ യൂണിറ്റിൽ കെ.എസ്.ടി എംപ്‌ളോയീസ് സംഘ് (ബി.എം.എസ്) പ്രവർത്തകർ പ്രകടനവും ധർണയും നടത്തി. ജില്ലാ ട്രഷറർ ജി. മുരളികൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.ആർ. സ്മിതോഷ്, പി.വി. സതീഷ്, കെ.വി. വിജു എന്നിവർ സംസാരിച്ചു.