ആലുവ: സ്ത്രീ സുരക്ഷാ മുദ്രാവാക്യമുയർത്തി ബി.ഡി.ജെ.എസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിൽപ്പ് സമരം ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. വേണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീകുമാർ തട്ടാരത്ത് സ്ത്രീ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം ജനറൽ സെക്രട്ടറി ലൈല സുകുമാരൻ, വൈസ് പ്രസിസന്റ് ഹരിദാസ് മഹിളാലയം, സെക്രട്ടറി വി.വി. പ്രജിത്ത്, ട്രഷറർ കെ.എ. ഷൈൻ, കനകൻ, സിദ്ധാർത്ഥൻ കീഴ്മാട്, രാജൻ ശ്രീമൂലനഗരം, കെ.ആർ. രാജേഷ്, ടി.കെ. ബോസ്, അശോകൻ കപ്രശ്ശേരി എന്നിവർ പങ്കെടുത്തു.