jaising
ജെയ് സിംഗ്

കുണിഞ്ഞി: സ്‌കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ക്ഷീരകർഷകൻ മരിച്ചു. മങ്ങാകുളത്ത് പരേതനായ ജോണിന്റെ മകൻ ജെയ് സിംഗാണ് (54) മരിച്ചത്. കഴിഞ്ഞ22ന് കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടം. തൊടുപുഴയിലും പിന്നീട് എറണാകുളത്തും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സിൻസി മുത്തോലപുരം ചേറ്റാനിയിൽ കുടുംബാംഗം. മക്കൾ: അഖിൽ, റിയ. മാതാവ്: റോസമ്മ പൂവക്കുളം വീട്ടിക്കൽ കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 9ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.