കൊച്ചി: അറക്കാപ്പ് ആദിവാസികളെ പുനരധിവസിപ്പിക്കുക, വനാവകാശ നിയമം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആദിവാസി ഐക്യവേദിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് കളക്ടറേറ്റ് ധർണ നടത്തും. യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യും. പ്രശ്‌നം പരിഹരിക്കാമെന്ന് വകുപ്പുമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നെങ്കിലും നടപടി ആകാത്തതിൽ പ്രതിഷേധിച്ചാണ് ധർണയെന്ന് ഭാരവാഹികളായ ചിത്ര നിലമ്പൂർ, കെ.ജി.ബിനു എന്നിവർ പറഞ്ഞു.
അതിരപ്പള്ളി മലക്കപ്പാറ അറക്കാപ്പ് കോളനിയിൽ നിന്നുള്ളവർ ഊരുപേക്ഷിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. ഇടമലയാർ വൈശാലി ഗുഹയ്ക്ക്‌സസമീപം അഭയംതേടിയ 39 പേരുടെ സംഘത്തെ ഇവിടെനിന്ന് ഒഴിപ്പിക്കുകയും ഇടമലയാർ ട്രൈബർ ഹോസ്റ്റലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.