കോതമംഗലം: പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപ്പാടത്ത് പട്ടാപകൽ പുല്ലരിയാൻ പോയ ആമിന എന്ന വീട്ടമ്മ കൊല ചെയ്യപ്പെട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താത്തതിൽ യു. ഡി.എഫ് അയിരൂർപാടം മേഖലാ കമ്മിറ്റി വീടുകളിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. യു.ഡി.എഫിന്റെ നേതൃതത്തിൽ ശ്രദ്ധ ക്ഷണിക്കൽ സമരവും നടത്തി.അന്വേഷണം ഊർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി കുടുബങ്ങൾ പങ്കെടുത്തു.
യു.ഡി.എഫ് പിണ്ടിമന മണ്ഡലം ചെയർമാൻ നോബിൾ ജോസഫ് ഉദ്ഘാടനം ചെയ്തു .എഴുത്തുകാരനും കോൺഗ്രസ് നേതാവുമായ സീതി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജോസ് കൈതക്കൽ, എം. എം.മുത്തുകുഞ്ഞു, സി. എ. മൈതീൻ കുഞ്ഞ്, യൂസഫ് എൻ. എം, റൈഹാൻ മൈതീൻ എന്നിവർ നേതൃത്വം നൽകി.