കോലഞ്ചേരി: സംസ്‌കൃതഭാഷയുടെ പ്രചാരണത്തിന് വേണ്ടി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് കിഴക്കമ്പലത്ത് തുടക്കമായി. തെക്കൻ ചി​റ്റൂർ സെന്റ് മേരിസ് യു.പി സ്‌കൂളിലെയും സേക്രഡ് ഹാർട്ട് കർത്തേടം യു.പി സ്‌കൂളിലെയും സംസ്‌കൃത ക്ലബ്ബുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നവർക്ക് ഇന്ത്യൻ ഹോക്കി ടീമംഗം പി.ആർ. ശ്രീജേഷിന്റെ പിതാവ് പി.ആർ. രവീന്ദ്രൻ സംസ്‌കൃതത്തിൽ വിജയാശംസ നേർന്നു. ഒളിമ്പിക്‌സ് അസോസിയേഷൻ ജില്ലാ കോർഡിനേ​റ്റർ സജീവ്, സംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അഭിലാഷ് ടി. പ്രതാപ്, ശാരി ദാസ്, വി. എക്‌സ്. ആന്റണി, ജയ ജോസഫ് എന്നിവർ സംസാരിച്ചു.