കളമശേരി: കുസാറ്റ് ഹിന്ദി വകുപ്പിൽ ഹിന്ദി ട്രാൻസ്‌ലേഷൻ പി.ജി. ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി അഭിമുഖം നടത്തുന്നു. ഹിന്ദി പ്രധാന വിഷയമായോ ഉപവിഷയമായോ പഠിച്ച ബി.എ. / ബി.എസ്‌സി. ബിരുദധാരികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ജൂലായ് 28 ന് രാവിലെ 10 ന് ഹിന്ദി വകുപ്പിൽ എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 0484-2862500, 2575954, 2862502, 9447646240 email: hodhindi@cusat.ac.in.