praful

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഇന്നലെ ദ്വീപിലെത്തി. തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയ അദ്ദേഹം ഇന്നലെ രാവിലെ നെടുമ്പാശേരിയിൽ നിന്ന് വിമാനമാർഗം 11.30 ഓടെയാണ് അഗത്തിയിൽ എത്തിയത്. അഗത്തി വിമാനത്താവളത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

അഗത്തി ഫിഷറീസ് ഇൻഫ്രാ സ്ട്രക്ചറിൽ മത്സ്യം സംഭരിക്കാൻ സ്ഥാപിച്ച ഡീപ്പ് ഫ്രീസർ, ഫിഷ് ഹാൻഡിലിംഗ് സെന്റർ, സിവിൽ സ്റ്റേഷൻ, ഡാക്ക് ബംഗ്ലാവിന്റെ പുനരുദ്ധാരണം, അഗത്തി കലാ അക്കാഡമി മ്യൂസിയം, സ്വകാര്യ വ്യക്തിയുടെ പൗൾട്രിഫാം എന്നിവിടങ്ങളും സന്ദർശിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷം വൈകിട്ടാണ് ഹെലികോപ്ടറിൽ കവരത്തിയിലെത്തി​യത്. ഇന്ന് ചർച്ചകളിലും വകുപ്പുതല വിലയിരുത്തലുകളിലും പങ്കെടുക്കും. ഞായറാഴ്ച രാവിലെ മടങ്ങും.