മുളന്തുരുത്തി: റൂറൽ എസ്.പി കെ. കാർത്തിക്കിന്റെ കാർ അകമ്പടി ജീപ്പിലിടിച്ചു. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയക്ക് മുളന്തുരുത്തി കാരിക്കോട് രാജുപടിക്കു സമീപമായിരുന്നു അപകടം. എറണാകുളത്തു നിന്ന് കേസന്വേഷണത്തിന്റെ ഭാഗമായി പിറവത്തേക്ക് പോവുകയായിരുന്ന എസ്.പിയുടെ കാറിനു മുന്നിൽ സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രക്കാരൻ പെട്ടെന്ന് ബൈക്ക് തിരിച്ചപ്പോഴാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താൻ കാർ തിരിച്ചപ്പോൾ അകമ്പടി ജീപ്പിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് കാര്യമായ കേടുപാടുണ്ട്.