bdja-paravur
ബി.ഡി.ജെ.എസ് പറവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ നടത്തി ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: കേരളത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമണങ്ങളിൽ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ നഗരത്തിൽ ധർണ നടത്തി. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡന്റ് എം.പി. ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ജയരാജ് മുഖ്യപ്രഭാക്ഷണം നടത്തി. മണ്ഡലം നേതാക്കളായ ദിലീപ് ഇളന്തിക്കര, ഷിബുലാൽ, രമേഷ് ഏഴിക്കര, സന്തോഷ് നേതൃത്വം നൽകി.