കൊച്ചി: കൊച്ചി മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (കെ.എം.ടി.എ) സഹകരണത്തോടെ നഗരത്തിലെ ബസ് റൂട്ട് പുന:ക്രമീകരിക്കാൻ കോർപ്പറേഷൻ നടപടികൾ ആരംഭിച്ചു. യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ ഫ്രഞ്ച് ഡെവലപ്‌മെന്റ് ഏജൻസിയായ എ.എഫ്.ഡി പദ്ധതി നടത്തിപ്പിനായി കോർപ്പറേഷനെ സഹായിക്കും. കെ.എം.ആർ.എൽ. എം.ഡി. കൂടിയായ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഓൺലൈനായി പദ്ധതി ഉദ്ഘാടനം ചെയ്തു. മേയർ എം.അനിൽകുമാർ, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.