കൊച്ചി : കൊവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കാൻ ജില്ലയിൽ 24 മണിക്കൂറും മജിസ്ട്രേറ്റുമാരുടെ പരിശോധന കർശനമാക്കി. മാനദണ്ഡ ലംഘിച്ചാൽ ഉടൻ നടപടി സ്വീകരിക്കാനുള്ള അധികാരങ്ങളോടെയാണ് മജിസ്‌ട്രേറ്റുമാരെ വിന്യസിച്ചിരിക്കുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. താലൂക്ക് അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗസ്ഥരുടെ പ്രവർത്തനം. പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ശരിയായ രീതിയിൽ ധരിക്കുക , സാനിറ്റൈസർ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പരിശോധിക്കും. അതോടൊപ്പം ക്വാറന്റീനിൽ കഴിയുന്നവരുടെ നിരീക്ഷണവുമുണ്ടാകും.