കൊച്ചി: സഹകരണ ബാങ്കുകളോടും സഹകരണ പ്രസ്ഥാനങ്ങളോടും അവമതിപ്പുണ്ടാക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.