1
ജനാതിപത്യ കേരള കോൺക്രസ് ജില്ല സെക്രട്ടറി എസ്.അനിൽ കുമാർ ഉദഘാടനം ചെയ്യുന്നു. നിയോജക മണ്ഡലം പ്രസിഡന്റെ സി.സതിശൻ, പി.ആർ മനോഹരൻ.കെ.അനിൽ കുമാർ തുടങ്ങിയവർ സമീപം

തൃക്കാക്കര: കടവന്ത്ര പണ്ടാരചിറ പാലം നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. സമരം ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എസ്.അനിൽ കുമാർ ഉദഘാടനം ചെയ്തു. തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് സി.സതിശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.എം ലാലു, മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ മനോഹരൻ, കെ.അനിൽ കുമാർ, നീനു സണ്ണി, റീന ചാക്കോ,മിനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു. ചിലവന്നൂരിലെ രണ്ട് കായലുകളെ ബന്ധിപ്പിക്കുന്ന പണ്ടാരചിറ പാലം നിർമ്മാണത്തിന്റെ പേരിൽ നീരൊഴുക്ക് നിലച്ചതോടെ കോളനി നിവാസികൾ വെള്ളപ്പൊക്ക ഭീതിയിലാണ്.