പറവൂർ: ഏഴിക്കര പഞ്ചായത്തിലെ നന്ത്യാട്ടുകുന്നം പുഴവൂർ സൗത്ത് നടപ്പാതയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ഷാരോൺ പനക്കൽ, ബ്ളോക്ക് പഞ്ചായത്തംഗം സി.എം. രാജഗോപാൽ, എ.കെ. മുരളീധരൻ, പി. പദ്മകുമാരി, എം.എസ്. രതീഷ്, ബിന്ദു ഗിരീഷ്, എം.എ. നസീർ, കെ.എസ്. ബിയോജ്, സീന സജീവ് എന്നിവർ പങ്കെടുത്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11.37 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മിച്ചത്.