sndp-union-paravur-
എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയനിൽ ശ്രീനാരായണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ പതാക ഉയർത്തുന്നു.

പറവൂർ: ശ്രീനാരായണ ഗുരുദേവന്റെ 167-ാമത് ജയന്തി ആഘോഷങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച് പതാകദിനം ആചരിച്ചു. യൂണിയന്റെ കീഴിലുള്ള 72 ശാഖകളിലും കുടുംബയൂണിറ്റുകളിലും പ്രധാന കേന്ദ്രങ്ങളിലും ഭവനങ്ങളിലും പീതപതാക ഉയർത്തി. പറവൂർ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസി‌ഡന്റ് സി.എൻ. രാധാകൃഷ്ണൻ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി ഹരി വിജയൻ പതാകദിന സന്ദേശം നൽകി. വൈസ് പ്രസിഡന്റ് ഷൈജു മനക്കപ്പടി, എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, ടി.എം. ദിലീപ്, വി.എൻ. നാഗേഷ്, കണ്ണൻ കുട്ടുകാട്, ‌ഡി. പ്രസന്നകുമാർ, വി.പി. ഷാജി, ടി.പി. കൃഷ്ണൻ, പറവൂർ ടൗൺ ശാഖ പ്രസിഡന്റ് ഇ.പി. ശശിധരൻ, സെക്രട്ടറി ടി.എസ്. ജയൻ, യൂണിയൻ കമ്മിറ്റിഅംഗം എ.എൻ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.